തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ചു; 12വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണ്‍(12) ആണ് മരിച്ചത്. വെങ്ങാനുര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതിലൂടെയാണ് വീഡിയോ കാണുന്നത് പതിവായിരുന്നു. മുടിയില്‍ തീയിട്ട് പ്രൊഫഷണലുകള്‍ മുടിവെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ അടുത്തിലെ വളരെയധികം വൈറലായിരുന്നു. ഇതാണ് കുട്ടി അനുകരിച്ചത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. സംഭവം […]