യൂത്ത് ഫ്രണ്ട് എമ്മിന്റെ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം ; ലാത്തിചാർജിൽ സജി മഞ്ഞക്കടമ്പന്റെ തലപൊട്ടി ; കോട്ടയം കെ.കെ റോഡിൽ അരമണിക്കൂറോളം സംഘർഷാവസ്ഥ ; ഗതാഗതം തടസപ്പെട്ടു : വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പി.ജെ ജോസഫ് വിഭാഗം നടത്തിയ കളക്‌ട്രേറ്റ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് രണ്ട് തവണ ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിചാർജിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ തലപൊട്ടി. തല പൊട്ടിയ മഞ്ഞക്കടമ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ ആയിരുന്നു സംഘർഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നൂറോളം വരുന്ന […]