video
play-sharp-fill

യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു ;മൃതദേഹം വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ; അസ്വഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു; സാന്ദ്ര വിഷാദ രോഗത്തിന്ന് ചികിത്സ തേടിയിരുന്നതായി കുടുംബം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടം പ്ലാമൂട് സ്വദേശി സേവ്യറൂടെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സാന്ദ്ര വിഷാദ രോഗത്തിന്ന് ചികിത്സ തേടിയിരുന്നതായി കുടുംബം പറയുന്നു.