വിവാഹ മോചനം നടന്നാൽ ഭാര്യയ്ക്ക് സ്വത്ത് നൽകാതിരിക്കാൻ സമ്പാദ്യമെല്ലാം സഹോദരങ്ങളുടേ പേരിലേക്ക് മാറ്റിയത് അബ്ദുൾ സലാമിന്റെ കുബുദ്ധി ; സ്റ്റേ നൽകാൻ കോടതി ഉദ്യോഗസ്ഥർ എത്തിയപ്പോൾ വഴിയരികിൽ കാത്ത് നിന്ന സ്വന്തം മകൻ്റേയും ഭാര്യാപിതാവിന്റെയും ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റി ; സലാമിനെ കുടുക്കിയത് മകന്റെ മൊഴി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ പൊലീസ് പിടിയിൽ. കേസിൽ മരുമകനായ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം. അബ്ദുൾ സലാം(52)നെയാണ് പൊലീസ് പിടികൂടിയത്. സലാമിനെ കുടുക്കിയതാവട്ടെ സ്വന്തം മകന്റെ മൊഴിയും. കടയ്ക്കൽ മടത്തറ തുമ്പമൺ എ. എൻ.എസ് മൻസിലിൽ യഹിയയെ(75) കഴിഞ്ഞ ദിവസം മരുമകൻ വാഹനമിടിപ്പിച്ച കൊലപ്പെടുത്തിയത്. കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ […]