video
play-sharp-fill

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ അവസാന രോഗിയും ആശുപത്രി വിട്ടു ; ചൈന ഇനി കൊറോണ മുക്തം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ അവസാന കൊറോണ വൈറസ് ബാധിതനായ രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കൊവിഡ് മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കൊവിഡ് രോഗികളും രോഗം ഭേദമായി ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാനില്‍ സുഖം പ്രാപിച്ച 80 രോഗികള്‍ ഞോായറാഴ്ച ആശുപത്രി വിട്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ […]

കൊറോണ വൈറസ് ബാധയെ ലോകത്തിന് നൽകിയത് പാമ്പോ..? 30 ലക്ഷം പാമ്പുകളെ വളർത്തി വിറ്റിരുന്ന ഗ്രാമം പാമ്പുകൃഷി ഉപേക്ഷിച്ചു, റെസ്റ്റോറന്റുകളിലെ പാമ്പിറച്ചി വിഭവങ്ങളും ഇല്ലാതായി ; പാമ്പിറച്ചിയെ പേടിയോടെ ഉറ്റുനോക്കി ചൈനീസ് ജനത

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രകമായ വുഹാൻ പതിയെ പതിയെ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങി വരികെയാണ്. എന്നാൽ ഇതുവരെ കൊറോണ വൈറസിന്റെ കാരണമെന്താണെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എങ്ങനെ ഈ വൈറസ് മനുഷ്യരിലേക്കെത്തി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. പ്രധാനമായും വവ്വാലിൽ നിന്നാണ് കൊറോണ വൈറസ് ഉൽഭവിച്ചതെന്ന് ഒരു വിഭാഗം ആരോഗ്യ വിദ്ഗധർ പറയുന്നുണ്ട്. എന്നാൽ പാമ്പിറച്ചിയിൽ നിന്നോ ഈനാംപേച്ചിയിൽ നിന്നോ ആണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന വാദവും ചൈനയിൽ ഉയരുന്നുണ്ട്. അതേസമയം ഈ മൂന്ന് ജീവികളുടെയും മാംസം കൊവിഡ് ഉത്ഭവിച്ചു […]

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ പൂച്ചകൾക്കും വൈറസ് ബാധ ; മനുഷ്യരിൽ നിന്നായിരിക്കും രോഗം പകർന്നതെന്ന നിഗമനത്തിൽ ഡോക്ടർമാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ആശങ്കയിലാക്കിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ പൂച്ചകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് ഇപ്പോൾ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ മൃഗഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പൂച്ചകളിൽ വൈറസ് ബാധ കണ്ടെത്തിയത്.അതേസമയം മനുഷ്യരിൽ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകൾക്ക് പകർന്നതെന്ന നിഗമനത്തിലാണ് ഡോക്ടടർമാർ. ‘പൂച്ച കൊവിഡ് 19 വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള ഒരു ജീവിയാണെന്നത് നേരത്തെ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.വൈറസ് ബാധയെ ചെറുക്കാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങൾ പൂച്ചകളിൽ പരിശോധിച്ചത്. 102 […]

ലോകത്തിലെ ആദ്യത്തെ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ…..? ആണെന്ന് ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഏറെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് രോഗ ബാധ ആദ്യം സ്ഥിരീകരിച്ചത് വുഹാനിലെ മത്സ്യമാർക്കറ്റിലെ ചെമ്മീൻ വിൽപ്പനക്കാരിയാണെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചെമ്മീൻ വിൽപ്പനക്കാരിയായ അൻപത്തിയേഴുകാരി വെയ് ഗ്വക്‌സിയൻ ആകാമെന്ന് റിപ്പോർട്ട്. വെയ് ഗ്വക്‌സിയൻ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഹുവാൻ സമുദ്രോൽപന്ന മാർക്കറ്റിലാണ് വെയ് ഗ്വാക്‌സിയൻ ചെമ്മീൻ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് […]