കൊറോണ വൈറസ് ബാധയെ ലോകത്തിന് നൽകിയത് പാമ്പോ..? 30 ലക്ഷം പാമ്പുകളെ വളർത്തി വിറ്റിരുന്ന ഗ്രാമം പാമ്പുകൃഷി ഉപേക്ഷിച്ചു, റെസ്റ്റോറന്റുകളിലെ പാമ്പിറച്ചി വിഭവങ്ങളും ഇല്ലാതായി ; പാമ്പിറച്ചിയെ പേടിയോടെ ഉറ്റുനോക്കി ചൈനീസ് ജനത

കൊറോണ വൈറസ് ബാധയെ ലോകത്തിന് നൽകിയത് പാമ്പോ..? 30 ലക്ഷം പാമ്പുകളെ വളർത്തി വിറ്റിരുന്ന ഗ്രാമം പാമ്പുകൃഷി ഉപേക്ഷിച്ചു, റെസ്റ്റോറന്റുകളിലെ പാമ്പിറച്ചി വിഭവങ്ങളും ഇല്ലാതായി ; പാമ്പിറച്ചിയെ പേടിയോടെ ഉറ്റുനോക്കി ചൈനീസ് ജനത

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രകമായ വുഹാൻ പതിയെ പതിയെ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങി വരികെയാണ്. എന്നാൽ ഇതുവരെ കൊറോണ വൈറസിന്റെ കാരണമെന്താണെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

എങ്ങനെ ഈ വൈറസ് മനുഷ്യരിലേക്കെത്തി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. പ്രധാനമായും വവ്വാലിൽ നിന്നാണ് കൊറോണ വൈറസ് ഉൽഭവിച്ചതെന്ന് ഒരു വിഭാഗം ആരോഗ്യ വിദ്ഗധർ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പാമ്പിറച്ചിയിൽ നിന്നോ ഈനാംപേച്ചിയിൽ നിന്നോ ആണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന വാദവും ചൈനയിൽ ഉയരുന്നുണ്ട്. അതേസമയം ഈ മൂന്ന് ജീവികളുടെയും മാംസം കൊവിഡ് ഉത്ഭവിച്ചു എന്ന് സംശയിക്കുന്ന വുഹാനിലെ മാംസവിൽപ്പനകടകളിൽ ഉണ്ടായിരുന്നു.

ഇപ്പോൾ, കൊവിഡിന് ശേഷമുള്ള ചൈനീസ് ജനത പാമ്പിറച്ചി ഉപേക്ഷിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊവിഡ്19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ പാമ്പിറച്ചിയുടെ കച്ചവടത്തിൽ കാര്യമായ ഇടിവ് സംഭവിച്ചു. ഭക്ഷണത്തിനും മരുന്നിനുമായി പാമ്പുകളെ വലിയ രീതിയിൽ ഉൽപാദിപ്പിച്ച് വിൽക്കുന്ന സിസിക്വോ എന്ന ഗ്രാമത്തിൽ ഇപ്പോൾ പാമ്പു കൃഷി തന്നെ പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

ഒരു വർഷം 30 ലക്ഷം പാമ്പുകളെ വളർത്തി കച്ചവടം ചെയ്തിരുന്ന ഗ്രാമത്തിലാണ് പാമ്പു കൃഷി നിലച്ചതെന്നും ശ്രദ്ധേയമാണ്. ഈ ഗ്രാമത്തിലെ പാമ്പിറച്ചിക്ക് പേരുകേട്ട ഒരു റെസ്റ്റോറന്റിലെ ബോർഡിലെഴുതിയ പാമ്ബുകൾ എന്ന വാക്കും മാറ്റിയിട്ടുണ്ട്.

ഈ ഗ്രാമത്തിൽ പാമ്പുകളെ വളർത്താനുള്ള പെർമിറ്റ് അധികൃതർ റദ്ദാക്കിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ വരുമാന സ്രോതസ്സുകളിലൊന്നാണ് പാമ്പിറച്ചി വിൽപ്പന. റസ്‌റ്റോറന്റുകളിലേക്കും മെഡിക്കൽ ആവശ്യത്തിനും ഗ്രാമവാസികൾ വളർത്തുന്ന പാമ്ബിനെയായിരുന്ന വാങ്ങാറ്.

നേരത്തെ കൊവിഡ് പരന്നത് പാമ്പുറച്ചിയിലൂടെയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് വന്നിരുന്നു. ഈ വാർത്ത പ്രചരിച്ചതിനു പിന്നാലെയാണ് ഇവിടെ പാമ്പുവിൽപ്പന നിലച്ചത്. ഒപ്പം ജനുവരി 23 മുതൽ ചൈനയിൽ വന്യജീവികളുടെ മാംസ വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം കൊണ്ടു വന്നതും കച്ചവടത്തെ ബാധിച്ചു.

ചൈനയിലെ നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് പ്രകാരം 54 വർഗത്തിലുള്ള ജീവികളെ ഭക്ഷണത്തിനായി വളർത്താൻ അനുവദിക്കുന്നു. നീർനായ്, ഒട്ടകപക്ഷി, ഹാംെ്രസ്രർ ( എലി വർഗത്തിലുള്ള ഒരു ജീവി), കടലാമകൾ, മുതലകൾ, പാമ്ബുകൾ, പക്ഷികൾ എന്നിവയെയാണ് വളർത്താൻ അനുമതിയുള്ളത്.

ഈ ജന്തുക്കളെ വില്ക്കുന്ന നൂറിലധികം വൻകിട വെറ്റ് മാർക്കറ്റുകൾ ചൈനയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ചൈനയിലെ വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കൊറോണ വൈറസ് വ്യാപനത്തിന് കാരണം വുഹാനിലെ വെറ്റ് മാർക്കറ്റാണെന്ന വാദം ശക്തമായി ഇപ്പോഴുമുണ്ട്. ചൈനയിലെ ഇത്തരത്തിലുള്ള വെറ്റ് മാർക്കറ്റുകൾ ലോകത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തികച്ചും സുരക്ഷിതമില്ലാത്തതും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലുമാണ് ഈ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയിൽ അൽപം പോലും കുറവ് ഉണ്ടാവാത്ത സാഹചര്യത്തിൽ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മാർക്കറ്റ് വീണ്ടും തുറന്ന് പ്രവർത്തിച്ചത് വലിയ ആക്ഷേപമാണ് ലോക രാജ്യങ്ങൾക്കിടയിൽ ഉണ്ടാക്കിയത്.