play-sharp-fill

അശരണർക്കായ് എന്നും നിലകൊള്ളുന്ന കോട്ടയത്തെ മികച്ച സാമൂഹിക പ്രവർത്തക..! ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നൽകി വരുന്ന women of the Year Award 2023 സാമൂഹിക പ്രവർത്തക സൽകല വാസുദേവിന്

സ്വന്തം ലേഖകൻ കോട്ടയം : ലോക വനിതാ ദിനത്തിൽ ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നൽകി വരുന്ന women of the Year Award 2023 സാമൂഹിക പ്രവർത്തക സൽകല വാസുദേവിന്. കോട്ടയത്തിനകത്തും പുറത്തുമായി കേരളത്തിലുടനീളം കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി നടത്തിവന്ന ജീവകാരുണ്യ പ്രവർത്തന മികവിനെ അംഗീകരിച്ചാണ് അവാർഡ്.മാർച്ച് 8 വനിതാ ദിനത്തിൽ അവാർഡ് കൈമാറും. കിടപ്പു രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, വാട്ടർ ബെഡ്, എയർ ബെഡ്, വീൽ ചെയർ, ഓക്സിജൻ സിലിണ്ടർ , ഉൾപ്പെടെ ചികിത്സാസഹായങ്ങൾ സൽകല വാസുദേവിന്റെ നേതൃത്വത്തിൽ എത്തിച്ച് നൽകിയിരുന്നു. […]