play-sharp-fill

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ

സ്വന്തം ലേഖകൻ കല്‍പ്പറ്റ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സ നല്‍കുന്നതില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.