പൗരത്വ ഭേദഗതി ബിൽ : പഞ്ചിമബംഗാളിൽ പ്രതിഷേധം ശക്തം ; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്നാണ് ഈ നടപടി. മാൽഡ, മൂർഷിദാബാദ്, ഉത്തർ ദിനജ്പുർ, ഹൗറ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ താല്ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇതു കൂടാതെ, ഉത്തര 24 പർഗനാസ് ജില്ലയിലെ ബാസിർഹത്, ബരാസത് സബ് ഡിവിഷനുകളിലും ദക്ഷിണ 24 പർഗനാസിലെ ബരുയിപുർ കാനിങ് സബ് ഡിവിഷനുകളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട് ഉണ്ട്. ഈ പ്രദേശങ്ങളിൽ പലയിടത്തായി […]