22 കിലോ ശരീരഭാരം കുറച്ച് മോഹന്‍ലാലിന്റെ മകള്‍; മ്യൂ തായ് പരിശീലിച്ചതാണ് കാരണമെന്ന് വിസ്മയ

സ്വന്തം ലേഖകന്‍ കൊച്ചി: ഇരുപത്തിരണ്ട് കിലോ ശരീരഭാരം കുറച്ച അനുഭവം പങ്ക് വച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ തായ് ആയോധനകലയായ മ്യൂ തായ് പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ട്രയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞുള്ള കുറിപ്പ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയിറ്റ് ലോസ് ജേര്‍ണി വളരെ മനോഹരമായ അനുഭവമായിരുന്നുവെന്ന് വിസ്മയ പറയുന്നു. വിസ്മയയുടെ കുറിപ്പ് വായിക്കാം ‘തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അനുഭവമായിരുന്നു ഇത്. […]