ശാരീരികാസ്വാസ്ഥ്യം ; മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ ആശുപത്രിയിൽ
സ്വന്തം ലേഖിക തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വൈക്കം വിശ്വന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവനും മുൻ എംഎൽഎ ശിവൻകുട്ടിയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിലാണ് അദ്ദേഹം.