കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു ; സാഹിത്യ ലോകത്ത് നിന്നും വിട വാങ്ങിയത് ജീവനുള്ള കവിതകൾ ബാക്കിയാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ സമ്പൂതിരി അന്തരിച്ചു. വിടവാങ്ങിയത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ കാരണവരാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അദ്ധ്യക്ഷനായി പിരിഞ്ഞതിന് ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നുവെങ്കിലും മലയാളത്തിലും സംസ്‌കൃതത്തിലും ആഗാധമായ പാണ്ഡിത്യമുളള വ്യക്തി കൂടിയായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. ഉജ്ജയനിയിലെ രാപ്പകലുകൾ, ഇന്ത്യയെന്ന വികാരം തുടങ്ങിയ കവിതകളിലൊക്കെ കാളിദാസ കവിതകളുമായുളള അദ്ദേഹത്തിന്റെ ഐക്യം ദർശിക്കാൻ കഴിയും. മലയാളത്തിലെ ആധുനിക എഴുത്തുകാർക്കിടയിൽ, പാരമ്പര്യവുമായുളള ബന്ധംകൊണ്ട് ഒറ്റപ്പെട്ടുനിൽക്കുന്ന കവിയാണ് വിഷ്ണു നാരായണൻ […]