play-sharp-fill

ആലപ്പുഴയിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ ; വി.എം സുധീരൻ സത്യാഗ്രഹ സമരം നടത്താനിരിക്കെ പ്രഖ്യാപിച്ച നിരോധനാജ്ഞ രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി ഉൾപ്പെടുന്നത്. ഇവിടെ നടന്നുവരുന്ന കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമാകാൻ ഇടയുണ്ടെന്ന് കാട്ടി ജില്ലാ പൊലീസ്‌ മേധാവി കളക്ടർക്ക് കത്ത് നൽകിയിരുന്നു. ആളുകൾ കൂടുന്നത് കോവിഡ് രോഗവ്യാപനത്തിന് കാരണമായേക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറക്കാട് പഞ്ചായത്തിലും സമീപത്തെ തൃക്കുന്നപ്പുഴ പഞ്ചായത്തിലും […]