play-sharp-fill

ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയേറിയ മാരുതി വിറ്റാര ബ്രെസ പെട്രോളിലേക്ക് ചുവടുവയ്ക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ ഏറ്റവും സ്വീകാര്യതയേറിയ എസ്.യു.വിയായ വിറ്രാര ബ്രെസയെ മാരുതി സുസുക്കിയാണ് 2016ലെ ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയത്. ഇതിനകം അഞ്ചുലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഡീസൽ എൻജിനുമായി മാത്രമാണ് ഈ നേട്ടം ബ്രെസ കൊയ്തത്. ഇപ്പോഴിതാ മാരുതി വിറ്റാര ബ്രെസ പെട്രോളിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. സിയസിൽ നിന്ന് കടംകൊണ്ട, 1.5 ലിറ്റർ സ്മാർട് ഹൈബ്രിഡ് ഹൃദയമാണ് പെട്രോൾ ബ്രെസയിലുള്ളത്. ഇനിമുതൽ, ബ്രെസയുടെ ഡീസൽ എൻജിൻ മോഡൽ ഉത്പാദിപ്പിക്കില്ലെന്ന തീരുമാനവും മാരുതി എടുത്തിട്ടുണ്ട്. എപ്രിൽ ഒന്നുമുതൽ ബി.എസ്6 മലിനീകരണ നിയന്ത്രണ ചട്ടം നടപ്പാവുകയാണ്. […]