അഞ്ചുനേരം നിസ്‌കരിക്കുന്ന മുസൽമാനാണ് ഞാൻ, അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു ; നീണ്ട മൗനത്തിന് ശേഷം കോടതി മുറിയിൽ വികാരഭരിതനായി വിതുരപെൺവാണിഭ കേസ് പ്രതി ; സുരേഷ് എങ്ങനെ ഷാജഹാനായെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ കോട്ടയം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനും വിചാരണയ്ക്കുമൊടുവിലാണ് കഴിഞ്ഞ ദിവസം വിതുര പെൺവാണിഭ കേസിലെ വിധി വന്നത്. കേസിലെ ഒന്നാം പ്രതിയായ കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനെ (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ ) കോടതി 24 വർഷമാണ് കഠിന തടവിന് ശിക്ഷിച്ചത്. വിതുരക്കേസ് നടക്കുന്ന സമയത്ത് ഇയാള്‍ സുരേഷ് ആയിരുന്നു. പൊലീസ് റെക്കോര്‍ഡിലെല്ലാം സുരേഷ് എന്ന് തന്നെയാണുള്ളത്. പിന്നീട് ഇയാള്‍ മതം മാറുകയും ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ശിക്ഷാവിധിച്ചതിന് ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ […]