ഒരിക്കല്‍ തന്നെതേടിവന്ന പരിചിതമുഖം കണ്ട് അവള്‍ അലറി വിളിച്ച് കാല്‍ക്കല്‍ വീണു. ‘എന്നെ രക്ഷിക്കണേ സാറേ, ഞാന്‍ ചീത്തയല്ല..”; കരഞ്ഞു ബഹളമുണ്ടാക്കുമ്പോള്‍ മുഖമടച്ച് അടിക്കും, അടിവയറ്റില്‍ തൊഴിക്കും; നിലവിളി തുടര്‍ന്നപ്പോള്‍ ഗുളിക തരാന്‍ തുടങ്ങി; പിന്നെപ്പിന്നെ അവള്‍ മിണ്ടാതെയായി; കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞവള്‍; വിതുരയിലെ പെണ്‍കുട്ടി അന്ന് സുഗതകുമാരി ടീച്ചറോട് പറഞ്ഞത്
സ്വന്തം ലേഖഖന്‍ കോട്ടയം: 1995 ഒക്ടോബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത് ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലാണ്. വിതുര പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കോടതിക്ക് മുന്‍പില്‍ നല്‍കിയ മൊഴികള്‍ ഹൃദയമുള്ളവരുടെയെല്ലാം മനസ്സുലയ്ക്കുന്നതാണ്. താന്‍ നേരിട്ട പീഡനപരമ്പര കോടതിക്കു മുന്‍പില്‍ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനു മേല്‍ കുരുക്കു മുറുകിയത്. അന്തരിച്ച പ്രിയ കവയത്രി സുഗതകുമാരി ടീച്ചര്‍ വനിത കമ്മിഷന്‍ അധ്യക്ഷയായിരിക്കെയാണ് കേരളമനഃസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ‘ഇനി എനിക്കു […]