അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ച് കൊന്നു.! അന്നവും സംരക്ഷണവുമേകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…! കൽപ്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ പിഞ്ചോമനയുടെ പത്താം ക്ലാസ് വരെയുള്ള പഠനചിലവ് ഇനി ടോണിയുടെ കൈകളിൽ ഭദ്രം!
സ്വന്തം ലേഖകൻ കൽപ്പറ്റ : കാത്തു കാത്തിരുന്ന് കിട്ടിയ കണ്മണിയെ കൊതി തീരെ കാണും മുൻപ് വിശ്വനാഥൻ എന്ന ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആത്മഹത്യ ചെയ്ത വാർത്ത മലയാളികൾ മറന്നുകാണില്ല. ഭാര്യയുടെ പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരടക്കം , ആൾക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്ന വിശ്വനാഥനെ പിന്നീട് കാണുന്നത് ഒരു മുഴം കയറിൽ ജീവനൊടുക്കിയ നിലയിലാണ്. അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയപ്പോൾ വിശ്വനാഥന്റെ കുടുംബത്തിന് അന്നവും സംരക്ഷണവുമേകി […]