‘സുഹൃത്തിനൊപ്പം ബൈക്കിൽ വിഷ്ണുപ്രിയ, കോഴിക്കോട് വരെ പിന്തുടർന്നു’; തന്നെ തള്ളിപ്പറഞ്ഞതോടെ കൊലയ്ക്ക് പദ്ധതിയിട്ടെന്ന് ശ്യാംജിത്ത്.കേസിൽ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പോലീസ് സാക്ഷിയാക്കും. ഇയാളുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം.
വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ ഫോട്ടോഗ്രാഫറുമായി പരിചയത്തിലായത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു.തന്നെ തള്ളിപ്പറഞ്ഞതോടെയാണ് വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടതെന്ന് പോലീസിനോട് ശ്യാംജിത്ത് പറഞ്ഞു. കഴിഞ്ഞ മാസം 28നാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് യുവാവ് പറയുന്നത്. വിഷ്ണുപ്രിയ പൊന്നാനിക്കാരനായ സുഹൃത്തിന്‍റെ കൂടെ ബൈക്കിൽ പോകുന്നത് താൻ കണ്ടിരുന്നെന്നും തുടർന്ന് കോഴിക്കോട് വരെ പിന്തുടർന്നുവെന്നുമാണ് ശ്യാംജിത്ത് പോലീസിനോട് വെളിപ്പെടുത്തിയതെന്ന് സൂചനയുണ്ട്. അന്ന് നടന്ന തർക്കത്തിനൊടുവിലാണ് താൻ കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് ഇയാൾ പറയുന്നത്. വിഷ്ണുപ്രിയ ഇയാളുമായി സോഷ്യൽമീഡിയയിലൂടെയാണ് അടുപ്പത്തിലായതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം […]