play-sharp-fill

വിന്റേജ് വാഹന പ്രേമികള്‍ ആശങ്കയില്‍; കേരളത്തില്‍ സ്‌ക്രാപ് പോളിസി നടപ്പാക്കിയാല്‍ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനം ഇരുചക്ര വാഹനങ്ങളും 30 ശതമാനം കാറുകളുമാണ്. ഇരുപത് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാല്‍ കേരളത്തിലെ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയേണ്ടി വരും. 20 വര്‍ഷത്തിന് ശേഷവും കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങള്‍ പോലെയാക്കി കൊണ്ടു നടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങള്‍. വരാനിരിക്കുന്ന സ്‌ക്രാപ്പ് പോളിസി, സാരമായി ബാധിക്കാന്‍ പോകുന്നത് വിന്റേജ് വാഹനങ്ങളെയാണ്. […]