ആരതി ഉഴിഞ്ഞു പൂജിച്ചു, ദേവീ ഭാവത്തിൽ ഋതുമതിയായ എന്റെ മകൾ ; ഒരോ ആർത്തവങ്ങളും ആഘോഷിക്കപ്പെടട്ടെ, ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ : വൈറലായി യുവാവിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : ആർത്തവത്തിന്റെ പേരിൽ സ്്ത്രീകളെ മാറ്റിനിർത്തപ്പെടുമ്പോൾ ആദരിക്കപ്പെടുന്നവൾ കൂടിയാണ് പെണ്ണെന്ന് ഓർമ്മിപ്പിക്കുകയാണ് വിനോദ് കാർത്തിക. സ്ത്രീത്വത്തിന്റെ മഹനീയ ഭാവത്തിലേക്ക് തന്റെ മകളുടെ ഋതുമതി ചടങ്ങിനെ മുൻനിർത്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വിനോദ് കാർത്തികയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഋതുമതി… അങ്ങനെ എന്റെ പാത്തുവും ഋതുമതിയായി..!! കാലങ്ങൾ കടന്നു പോയതിന്റെ ഓർമപ്പെടുത്തലായി,നാഴികക്കല്ലായി,എന്റെ മകളും ജീവിതത്തിന്റെ ഒരേട് കൂടി കടന്നു.സ്ത്രീ എന്ന പൂർണ്ണതയുടെ മഹനീയ ഭാവത്തിലേയ്ക്ക് കഴിഞ്ഞ ഒൻപത് ദിവസങ്ങൾ അവൾക്ക് ശാരീരികമായ അതിനോട് പൊരുത്തപ്പെടാനും മാനസികമായ കരുത്തും […]