ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു
സ്വന്തം ലേഖിക ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റീസിൻറെ താത്കാലിക ചുമതല നൽകി. മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് താഹിൽരമണി രാജിവച്ചത്. താഹിൽ രമണിയുടെ വസതിയിലെത്തി തമിഴ്‌നാട് നിയമമന്ത്രി സി.വി ഷൺമുഖം രാജി തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രാജികാര്യത്തിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ […]