വിജിലൻസ് സംഘം വീട്ടിലെത്തിയത് വി.എസ് ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ ; ഭാര്യയേയും മകളെയും പുറത്തിറങ്ങാൻ സമ്മതിക്കാതെ ഉദ്യോഗസ്ഥർ ; തലനാരിഴ വരെ കീറിയുള്ള പരിശോധന പൂർത്തിയാക്കിയത് വെള്ളിയാഴ്ച പുലർച്ച രണ്ടിന്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിജിലൻസ് സംഘം വി.എസ് ശിവകുമാറിന്റെ വസതിയിലെത്തിയത് രാവിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ. ഭാര്യയേയും മകളെയും പുറത്തിറങ്ങാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. തവനാരിഴ വരെ കീറിയുള്ള വിജിലൻസിന്റെ പരിശോധന അവസാനിച്ചത് വെള്ളിയാഴ്ച പുലർച്ചെ രണ്ടിന്. രാവിലെ പുറത്തേക്ക് ഇറങ്ങാൻ ഡ്രസ് മാറി ശിവകുമാർ ഹാളിൽ എത്തിയപ്പോഴേക്കും മുന്നിൽ കണ്ടത് അന്വേഷണ സംഘത്തെയാണ്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ ശിവകുമാർ പെട്ടെന്ന് ഹാളിലെ കസേരയിലേക്ക് ഇരിക്കുകയായിരുന്നു. തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ വീടു സെർച്ച് ചെയ്യാനുള്ള ഓർഡർ കാണിച്ചതും […]