play-sharp-fill

വിവാഹ വാർഷികം വ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചെന്നൈ: വിവാഹ വാർഷികംവ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വെല്ലൂർ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈല(27)യാണ് മരിച്ചത്. തിര വന്നതോടെ കരയിലേക്ക് ഓടിക്കയറിയതിനാൽ വേണിയുടെ ഭർത്താവ് വിഗ്‌നേഷ് രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പാലവാക്കം ബീച്ചിൽ കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. രണ്ടാം വിവാഹവാർഷികം ആഘോഷം വ്യത്യസ്തമാക്കുന്നതിനാണ് വെല്ലൂരിൽനിന്ന് ഇവർ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ദമ്പതിമാർ സുഹൃത്തുക്കൾക്ക് രാത്രിയിൽ അത്താഴവിരുന്ന് നൽകി. അതിന് ശേഷം അഞ്ചുകാറുകളിലായാണ് സംഘം പാലവാക്കം ബീച്ചിലെത്തിയത്. എന്നാൽ ശക്തമായ തിരയുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന് […]