video
play-sharp-fill

ലോക്ക് ഡൗൺകാലത്ത് ജില്ലയിൽ തകൃതിയായി ചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും :മുണ്ടക്കയം കൂട്ടിക്കലിൽ അടച്ചിട്ട വീട്ടിൽ നിന്നും കോട പിടിച്ചെടുത്തു ; വേളൂരിന് പിന്നാലെ മുണ്ടക്കയത്തും വാറ്റ് വേട്ട

സ്വന്തം ലേഖകൻ കോട്ടയം : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ ബിവറേജസ് ഔട്ടലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ പലഭാഗത്തും വാറ്റുചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുണ്ടക്കയം കൂട്ടിക്കലിലിലെ അടച്ചിട്ട വീട്ടിൽ നിന്നും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് പിടികൂടി. പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എന്ന് സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂട്ടിക്കിടന്ന വീട്ടിൽ നിന്നും വാഷ് പിടിച്ചെടുത്തത്. എന്തയാർ മാനസം വീട്ടിൽ സുരേന്ദ്രന്റെ മകൻ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് […]