video
play-sharp-fill

വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിലുള്ള പോര് മുറുകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് പുൻനാമകരണം. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനാക്കി നിയമിച്ചു. ഴിഞ്ഞ എട്ടാം തീയതി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സുഭാഷ് വാസുവും കൂട്ടരും ഗോകുലം ഗോപാലനെ ചെയർമാനാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയുടെ […]

ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി ; സുഭാഷ് വാസു

  സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന പോരിനൊരുങ്ങി സുഭാഷ് വാസു. ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള്ളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു.വെള്ളാപ്പള്ളിയും കുടുംബവും എസ്എൻഡിപി യോഗത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സുഭാഷ് വാസു തുറന്നടിച്ചു. ഒരു കോടി എൺപത് ലക്ഷം രൂപ മാത്രമാണ് ആസ്തി എന്നാണ് തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് നൽകിയ സത്യവാംഗ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, തുഷാറിന് 500 കോടിയുടെ അസ്തിയുണ്ട്. ഇതെങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണം അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായുള്ള […]

എസ്.എൻ.ഡി.പിയിലും എസ്. എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട് ; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസു

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു രംഗത്ത്. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമുദായ എല്ലാത്തിനും മറുപടി നൽകുമെന്നും കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് […]

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും,ഇതെല്ലാവരും എല്ലാക്കാലത്തും സഹിക്കണമെന്നില്ല ; വെള്ളാപ്പള്ളി

  സ്വന്തം ലേഖിക ആലപ്പുഴ: എന്തും പറയാം ആരുടെ തലയിലും കേറാം എന്ന വിചാരമാണ് എന്‍.എസ്.എസിനെന്ന് എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നിലകൊള്ളും എന്ന എന്‍എസ്‌എസ് നിലപാടിനെ വിമര്‍ശിച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇന്നത്തെ എന്‍.എസ്.എസ് നേതൃത്വത്തിന് വളരെ കാടത്തപരമായ ചിന്തയാണെന്നും ഈഴവ സമുദായത്തോട് അവഗണനകാണിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി ഏത് ഈഴവന്‍ വന്നിട്ടുണ്ടെങ്കിലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍.എസ്.എസിനെന്നും വെള്ളാപ്പള്ളി […]