play-sharp-fill

വെള്ളാപ്പള്ളി നടേശന് തിരിച്ചടി ; എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി; വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണം

സ്വന്തം ലേഖകൻ കൊച്ചി : എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി.വഞ്ചനാക്കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് കേസുകളിലും ഉൾപ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നാണ് പുതിയ ഭേദഗതി. വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മുൻ ട്രസ്റ്റ് അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയില്‍ മാറ്റം വരുത്താതെ നിയമത്തില്‍ തന്നെ ഭേദഗതി വരുത്തുകയാണ് […]