അയ്യപ്പ സംഘത്തിലെ കുട്ടികൾ ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതിന് ബൈക്ക് ഉടമ കുട്ടികളെ പിടിച്ചുതള്ളി; അസഭ്യം പറഞ്ഞു; ബൈക്ക് ചാവി കൊണ്ട് കുട്ടിയുടെ കയ്യിൽ പോറൽ ഏൽപിച്ചു; സംഘത്തിൻ്റെ ബസിൻ്റെ ചില്ല് തകർത്തു.
സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ കളർകോട് ജംഗ്ഷനിൽ ശബരിമല തീർത്ഥാടകരുടെ ബസിൻ്റെ ചില്ല് യുവാവ് തല്ലി തകർത്തു. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം. ഒമ്പതുവയസ്സുകാരിയും മറ്റൊരു കുട്ടിയും ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ യിൽ നിന്നുള്ള തീർത്ഥാടക സംഘത്തിലെ നേരെയായിരുന്നു ആക്രമണം .ഇവർ യാത്രയ്ക്കിടയിൽ ചായ കുടിക്കാൻ വേണ്ടി വാഹനം നിർത്തിയപ്പോൾ കുട്ടികൾ ഇരുവരും ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. യുവാവ് കുട്ടികളെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ബൈക്കിൻ്റെ ചാവി […]