video
play-sharp-fill

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണ്ട :ഡി.ജി.പി പൊലീസിന് നിർദേശം നൽകി; നടപടി കൊറോണ ഭീതിയിൽ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഇനി ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ച് പരിശോധിക്കണ്ട. ഡിജിപി പൊലീസിന് നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജനങ്ങളിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസർ ഉപയോഗിച്ചുള്ള വാഹനപരിശോധനയക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്യാനും ഡിജിപി നിർദേശം നൽകി

പൊലീസിന്റെ ഊത്തിനും കൊറോണ ബാധ: ഇനി പറയും വരെ റോഡിലെ ഊത്ത് വേണ്ടെന്ന് ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഇനി ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ച് പരിശോധിക്കണ്ട. ഡിജിപി പൊലീസിന് നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജനങ്ങളിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസർ ഉപയോഗിച്ചുള്ള വാഹനപരിശോധനയക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്യാനും ഡിജിപി നിർദേശം നൽകി

വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ് നാടൻ തോക്ക് പിടികൂടി

  സ്വന്തം ലേഖകൻ കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ് പിടികൂടിയത് നാടൻ തോക്ക്. പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്നും നാടൻ തോക്ക് കണ്ടെത്തുകയായിരുന്നു. ഇതിനിടെ യാത്രക്കാരനായ തോക്കുടമ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രി പരിയാരം എസ് ഐ പി. ബാബുമോന്റെ നേതൃത്വത്തിൽ അമ്മാനപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് തോക്ക് പിടികൂടിയത്. സഞ്ചിയുമായി യാത്ര ചെയ്യുകയായിരുന്ന യാത്രികനോട് സഞ്ചിയിലെന്താണെന്ന് പോലീസ് ചോദിച്ചയുടൻ സഞ്ചി ദൂരേക്ക് വലിച്ചെറിഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സഞ്ചി പരിശോധിച്ചപ്പോഴാണ് നാടൻ തോക്കാണെന്നു വ്യക്തമായത്. തോക്ക് പൂർണമായ […]

ഹെൽമറ്റ് വേട്ട : പൊലീസോ വെഹിക്കിൾ ഇൻസ്‌പെക്ടറോ ചാടി വീണ് ആരെയും തടയരുത് ; കർശന നിർദേശങ്ങളുമായി ഹൈക്കോടതി

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധനക്ക് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിർത്തരുതെന്നും പൊലീസോ വെഹിക്കിൾ ഇൻസ്പെക്ടറോ ചാടി വീണ് ആരെയും തടയരുതെന്നും കോടതി കർശന നിർദേശം. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ സംവിധാനങ്ങൾ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറം രണ്ടത്താണിയിൽ നടന്ന വാഹനാപകട കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിർദേശം. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ സംവിധാനങ്ങൾ വേണമെന്ന് വ്യക്തമാക്കിയ കോടതി പൊലീസും മോട്ടോർ വെഹിക്കിൾസ് വകുപ്പും സ്വീകരിക്കുന്നത് അറുപഴഞ്ചൻ രീതികളാണെന്നും കുറ്റപ്പെടുത്തി. […]

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാഹന പരിശോധനയുടെ പേരിൽ കൊള്ള

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കർശനമാക്കി മോട്ടാർ വാഹനവകുപ്പ്.ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി തുടങ്ങി.പുതിയ നിയമം അനുസരിച്ച് പിഴത്തുക അഞ്ചിരട്ടിയോളം കൂടിയതിനാൽ ടാർജറ്റ് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രതിദിനം 25 കേസും കുറഞ്ഞത് 20000 രൂപ പിഴത്തുകയുമാണ് ടാർജറ്റ്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസെപ്ടകർമാർക്ക് 40 കേസും 30000 രൂപയുമാണ് ടാർഗറ്റ്. മാസം മൊത്തം 500 കേസെങ്കിലും പിടിക്കണം. ഒരു കേസ് കുറഞ്ഞവർക്കും വിശദീകരണ […]

ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ വ്യാജമായി പ്രചരിപ്പിച്ചു ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചു എന്ന് പറഞ്ഞ് വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കരിമഠം കോളനിയിൽ ടി.സി 39/1920 ൽ അജിത്ത് എന്ന് വിളി പേരുള്ള അജേഷി(19) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ പിഴ അടക്കാൻ നിർദ്ദേശിച്ചതിന് പൊലീസ് ഉദ്യോഗസ്ഥയോട് കയർത്തു സംസാരിച്ചു, പൊലീസിന്റെ ഔദ്യോഗിക രേഖകൾ വലിച്ചെറിഞ്ഞു, കൃത്യനിർവഹണം തടസപ്പെടുത്തി, സോഷ്യൽ മീഡിയയിൽ പൊലീസിനെ മോശമായി ചിത്രീകരിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. […]