video
play-sharp-fill

‘ഒരു വെടിക്ക് രണ്ടു പക്ഷി’; ഒരു മൂർഖനെ പിടികൂടാൻ എത്തിയ വാവയ്ക്ക് കിട്ടിയത് രണ്ടിനെ ; സംഭവം കോട്ടയം ഞീഴൂരിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത്‌ രണ്ട് മൂർഖനെ ഒന്നിച്ച് പിടിച്ച് വാവ സുരേഷ്. ഞീഴൂരിൽ കെ.വി തോമസ് എന്നയാളുടെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഒരു പാമ്പ് മാത്രം ആണെന്ന് കരുതിയാണ് പാമ്പിനെ പിടിക്കാൻ ശ്രമിച്ചത്. അപ്പോഴാണ് രണ്ട് മൂർഖനെ കിട്ടിയത്. പിടിച്ച രണ്ട് പാമ്പുകളും വെള്ള മൂര്‍ഖനുകളാണ്. നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് വാവ സുരേഷ് രണ്ടു വെള്ളമൂർഖൻ പാമ്പുകളെ പിടികൂടിയത്. വീട്ടുക്കാർ പാമ്പിനെ പിടികൂടൻ ശ്രമം നടത്തിയെങ്കിലും അത് പാഴാവുകയായിരുന്നു. തുടർന്നാണ് കോട്ടയത്തുണ്ടായിരുന്ന വാവ സുരേഷിനെ ബന്ധപ്പെടത്. അവിടെ […]

നമ്മുടെ സ്വന്തം വാവ സുരേഷിന് ഇവിടെ മാത്രമല്ല അങ്ങ് സ്വീഡനിലുമുണ്ട് പിടി;തമാശയല്ല വാവ സ്വീഡനിലേക്ക്‌ പറക്കുന്നു,അവിടെ ജനവാസ കേന്ദ്രത്തിലെവിടോ സ്വൈര്യ വിഹാരം നടത്തുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിച്ച് കൂട്ടിലാക്കുക എന്നതാണ് ദൗത്യം…

ഏതു നിമിഷവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീഡനിൽ നിന്ന് ഒരു പ്രത്യേക വിമാനം പറന്നിറങ്ങും. നമ്മുടെ വാവ സുരേഷിനെയും കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുപറക്കും. അവിടെ മൃഗശാലയിൽ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യം. സ്വീഡൻ സർക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചു. അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നാണ് സന്ദേശമെത്തിയത്. വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം […]

കാറപകടത്തിൽപ്പെട്ട് വാവ സുരേഷിന് ഗുരുതര പരിക്ക്…

ഇന്ന് രാവിലെ കിളിമാനൂറിൽ വെച്ചാണ് വാവ സുരേഷി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പോയിരുന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് വാവയുടെ കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയുമായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ പരിക്കുകൾ ഗുരുതരമാണ്.വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വാവയുടെ പരിചരണം.

വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ പ്രോഗ്രാം ഇനി വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി വനം വകുപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് വനം വകുപ്പ്. ഇത് സംബന്ധിച്ച് രണ്ട് സ്വകാര്യ ചാനലുകള്‍ക്ക് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാമ്പുകളെ പിടികൂടി പ്രശസ്തിയ്ക്കായ് അവയെ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകും സാരമായ അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളെ അനധികൃതമായി പിടിക്കുകയും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും […]

പേടിക്കേണ്ടതായി ഒന്നും ഇല്ല, ആരോഗ്യനിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും : ഫെയ്‌സ്ബുക്കിൽ പ്രതികരിച്ച്‌ വാവ സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം : പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല.ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും.സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന വാർത്തകൾക്ക പിന്നിൽ ആരും പോവാതിരിക്കുക. വാർഡിലേക്ക് വന്നതിന് ശേഷം പേജിലൂടെ എന്റെ ആരോഗ്യ പുരോഗതികൾ പേജിലൂടെ അറിയിക്കുമെന്നും വാവ സുരേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷമായിരുന്നു വാവ സുരേഷിന് പാമ്പുകടിയേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ […]