play-sharp-fill

മേയർ ബ്രോ ഇനി എം. എൽ. എ ; വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ വി.കെ പ്രശാന്തിന് 14251 വോട്ടിന്റെ ഭൂരിപക്ഷം

  സ്വന്തം ലേഖിക തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് ഉജ്ജ്വല വിജയം. 14251 വോട്ടിനാണ് ഇദ്ദേഹം ജയിച്ചത്. ഇതോടെ മേയർ ബ്രോ ഇനി എം. എൽ. എ ബ്രോ ആകും. പാർട്ടിയും മുന്നണിയും സ്ഥാനാർത്ഥിയും കണക്കുകൂട്ടിയതിനേക്കാൾ തിളക്കമാർന്ന ഭൂരിപക്ഷത്തോടെയാണ് വിജയം. ആകെ 169 ബൂത്തുകളിലെ 140 ബൂത്തുകളിൽ നിന്നുള്ള വോട്ടെണ്ണിയപ്പോൾ 46067 വോട്ടാണ് വികെ പ്രശാന്തിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാറിന് 33720 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി അഡ്വ എസ് സുരേഷിന് ആകെ 24490 വോട്ട് […]

മുൻകൂർ ജ്യാമ്യമെടുത്ത് ബി. ജെ. പി, വട്ടിയൂർക്കാവിൽ ആശങ്കയെന്ന് സ്ഥാനാർത്ഥി

  സ്വന്തം ലേഖിക തിരുവനന്തപുരം : കഴിഞ്ഞ ദിവസം കേരളത്തിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ വട്ടിയൂർക്കാവ്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി എസ്.സുരേഷ്. മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൽ.ഡി.എഫിനായി മറിച്ചു നൽകി, യു.ഡി.എഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിവേ അദ്ദേഹം വ്യക്തമാക്കി. അതേ സമയം വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ തനിക്ക് ആശങ്കയുണ്ടെന്നും സുരേഷ് അഭിപ്രായപ്പെടുന്നു. വട്ടിയൂർക്കാവിൽ […]

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി അംഗം കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു ; മണ്ഡലത്തിലെ യു.ഡി. എഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധു (63) കുഴഞ്ഞുവീണ് മരിച്ചു. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ട് മുമ്പ് വരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിൽ പ്രചാരണ പ്രവർത്തനങ്ങളിലും ഭവനസന്ദർശനത്തിലും സജീവമായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം  തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് മൃതദേഹം […]