റിജോഷ് വധം: ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷിന്റെ ഭാര്യ ലിജിയുടെയും കാമുകൻ വസിമിന്റെയും നില ഗുരുതരം
ഇടുക്കി: രാജകുമാരി ശാന്തൻപാറ റിജോഷ് കൊലക്കേസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതികളായ വസിമിന്റെയും റിജോഷിന്റെ ഭാര്യ ലിജിയും നില അതീവഗുരുതരം. ഇരുവരെയും പന്‍വേല്‍ ആശുപത്രിയില്‍ നിന്നും വാസി ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ്. ഇരുവരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ രണ്ടുവയസ്സുകാരി ജുവാനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് മുംബൈയില്‍ നടക്കും. ഇന്നലെയാണ് പന്‍വേലിലെ ലോഡ്ജില്‍ ജൊവാനയെ മരിച്ച നിലയിലും ഇവരെ വിഷം കഴിച്ച് അവശ നിലയിലും കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ലിജിയുടെ രണ്ടര വയസുള്ള മകളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]