വാസൻ ഐ കെയർ സ്ഥാപകൻ ഡോ.എം.എം അരുണിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി ; ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകൾ : ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി
സ്വന്തം ലേഖകൻ ചെന്നൈ: വാസന്‍ ഐ കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.എ.എം. അരുണിനെ (51) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം അരുണിനെ വീട്ടില്‍ നിന്നും മരിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അതല്ല ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. അരുണിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 2002ല്‍ തിരുച്ചിറപ്പള്ളിയില്‍ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത് ഡോക്ടര്‍ അരുണ്‍ ആണ്. തുടർന്ന് വളരെ […]