play-sharp-fill

വാണിയുടെ മൃതദേഹത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ് മോ‍ർട്ടത്തിനായി മാറ്റി,മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന

സ്വന്തം ലേഖകൻ ചെന്നൈ: നടി വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച്‌ അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് […]

വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല, തനിക്ക് വ്യക്തിപരമായ നഷ്ടം കൂടി; കെ.എസ് ചിത്ര

സ്വന്തം ലേഖകൻ വാണി ജയറാമിന്റെ വിയോഗം ഞെട്ടലോടെ കേട്ട് സംഗീതലോകം. അപ്രതീക്ഷിത വിയോഗമാണെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നുമാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര പ്രതികരിച്ചത്. വാണിയമ്മയുമായി കഴിഞ്ഞ ബുധനാഴ്ച സംസാരിച്ചിരുന്നുവെന്നും അത് അവസാനത്തെ സംസാരമാണെന്ന് കരുതിയില്ലെന്നും ചിത്ര പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങില്‍ കഴിഞ്ഞ മാസം 28-ന് പങ്കെടുത്തിരുന്നു. അന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി . ഒരു ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്. വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല, തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്-ചിത്ര പറഞ്ഞു. ഏറ്റവും കൂടുതല്‍ ഫീമെയില്‍ ഡ്യൂയറ്റ് പാടിയിട്ടുള്ളത് […]