play-sharp-fill

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു; ‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി’..! വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർക്ക് പാലായിലേക്ക് സ്ഥലംമാറ്റം

സ്വന്തം ലേഖകൻ കോട്ടയം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ്. നായരെയാണ് കെഎസ്ആര്‍ടിസി യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റിയത് . വൈക്കത്തു നിന്നും പാലായിലേക്കാണ് സ്ഥലം മാറ്റം. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിന് നാണക്കേടായി. ഇത് അച്ചടക്കലംഘനമാണെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസിയുടെ സ്ഥലംമാറ്റ നടപടി. കൂടാതെ ഭരണ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുകയാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം […]