സുരക്ഷാ തകരാർ ; 40000 വാഗൺ ആറുകൾ തിരിച്ച് വിളിച്ച് മാരുതി സുസുക്കി
സ്വന്തം ലേഖിക വാഗൺആറിന്റെ 40,000 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. 1.0 ലിറ്റർ എഞ്ചിൻ മോഡലുകളെയാണ് സുരക്ഷാ തകരാറുമൂലം കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. സുരക്ഷാ തകരാറുകൾ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വാഹനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുമാണ് ആഗോളതലത്തിൽ കമ്പനി വാഗൺആറിനെ തിരിച്ചുവിളിക്കുന്നത്.എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ 1.2 ലിറ്റർ എഞ്ചിൻ മോഡലുകളിൽ തകരാർ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ മോഡലുകൾക്ക് പ്രശ്‌നം ബാധകമായിരിക്കില്ല.