എല്ല്, മുള്ള്,വേപ്പില തുടങ്ങിയവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാവൂ..! ഉച്ച ഭക്ഷണം പാഴാക്കിയാല്‍ 100 രൂപ പിഴ; വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: ഉച്ചഭക്ഷണം പാഴാക്കുന്ന സംബന്ധിച്ച വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് കണ്ടാല്‍ ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങാന്‍ സാധിക്കാത്തവ മാത്രമേ ബിന്നില്‍ ഉപേക്ഷിക്കാവൂവെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു. കഴിക്കുവാന്‍ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ല. ഓഫീസില്‍ മാത്രമല്ല വീട്ടിലും […]