കോവിഡ് വാക്സിന് എങ്ങനെ രണ്ട് വില, കമ്പനികള്‍ക്ക് 4500 കോടി നല്‍കിയത് എന്തിന്?; ഓക്‌സിജന്‍ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്; വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പ്രതിരോധ വാക്സിനുകള്‍ക്ക് എങ്ങനെയാണ് രണ്ട് വില വന്നതെന്നും ഏത് സാഹചര്യത്തിലാണ് വാക്സിനുകള്‍ക്ക് രണ്ട് വില നിര്‍ണയിക്കേണ്ടി വന്നതെന്നും കോടതി ചോദിച്ചു. വാക്സിന്‍ വില നിശ്ചിയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് നല്‍കരുത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ല. മറ്റ് പ്രതിരോധ കുത്തിവെപ്പുകള്‍ പോലെ തന്നെ കൊവിഡ് വാക്സിനും സൗജന്യമാക്കുന്നതില്‍ ആലോചന നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്‍ ഉത്പാദനത്തിന് പൊതുമേഖല സ്ഥാനപനങ്ങളെ ആശ്രയിക്കാമായിരുന്നല്ലോ എന്ന ചോദിച്ച് കോടതി വാക്സിന്‍ ക്ഷാമവുമായി […]