ഒറ്റമൂലികൊണ്ടോ മന്ത്രവാദംകൊണ്ടോ അർബുദത്തെ ചികിത്സിക്കരുത് : ഡോ.വി.പി ഗംഗാധരൻ
സ്വന്തം ലേഖിക കോട്ടയം : ഒറ്റമൂലിയോ മന്ത്രവാദമോകൊണ്ട് അർബുദ രോഗം ചികിത്സിക്കാനാവില്ലെന്ന് പ്രശസ്ത അർബുദ രോഗ ചികിത്സ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരൻ പറഞ്ഞു.അർബുദത്തെ ഭയത്തോടെ കാണുന്നതിന് പകരം രോഗത്തെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.ണറ്റ് ജീവിതശൈലി രോഗങ്ങളെപോലെ അർബുദത്തേയും നമ്മുക്ക് ഒരുപരിധിവരെ മുൻകൂട്ടി തടയാനാകും. പുകയിലയാണ് ഏറ്റവും വലിയ അപകടം.പുകവലിക്കുന്നവർ സ്വയം മരിക്കുക മാത്രമല്ല മറ്റുള്ളവരെ കൊല്ലുകകൂടിയാണ് ചെയ്യുന്നത്. പുകയില ഉപയോഗംമൂലമുള്ള അർബുദത്തിലൂടെ ഒരു വർഷം ആറുലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പലതരം അർബുദങ്ങളിൽ തന്നെ ഏറ്റവും അപകടം പിടിച്ചതാണ് ശ്വാസകോശാർബുദം. അത് പുകയില ഉപയോഗംകൊണ്ടാണ് […]