ജലവൈദ്യുത പദ്ധതി തകര്‍ക്കാന്‍ മഞ്ഞുതടാകത്തില്‍ സ്‌ഫോടനം നടത്തിയതോ?; അട്ടിമറി സാധ്യത തള്ളാതെ വിദഗ്ധര്‍; ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ ജോഷിമഠ്: രാജ്യത്തെ നടുക്കിയ മഞ്ഞുമല ദുരന്തത്തില്‍ പ്രതിരോധ ഗവേഷണരംഗത്തെ വിദഗ്ധര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. മഞ്ഞ്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തമാണിത്. വര്‍ഷകാലത്താണ് സാധാരണ ഇത്തരം അപകടങ്ങള്‍ നടക്കാറുള്ളത്. അപ്രതീക്ഷിത പ്രളയത്തില്‍ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തില്‍ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്‌ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. മലമുകളില്‍ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ മഞ്ഞുമലകള്‍ക്കിടയില്‍ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ […]

ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തം; 150 തൊഴിലാളികളെ കാണാതായി; നിരവധി വീടുകള്‍ ഒഴുകിപ്പോയി; പടുകൂറ്റന്‍ മഞ്ഞ്മല ഇടിഞ്ഞ് വീണത് തീര്‍ഥാടന കേന്ദ്രമായ ജോഷിമഠിന് സമീപം; മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 150 പേര്‍ മരിച്ചതായി സംശയം. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊയ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. നിലവില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. കുത്തിയൊഴുകി എത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി എന്നാണ് പ്രാഥമിക വിവരം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്ത് കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. […]