നിങ്ങൾക്ക് ആർക്കെങ്കിലും റിയാദിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന മുഹമ്മദിനെ അറിയുമോ ? അറിയുമെങ്കിൽ ഈ നമ്പരിൽ വിളിക്കണം ; കടം വീട്ടാനുള്ള 2800 റിയാലുമായി കാത്തിരിക്കുകയാണ് ഉസ്മാൻ
സ്വന്തം ലേഖകൻ കൽപ്പറ്റ: കടം വാങ്ങുന്നത് പോലും തിരിച്ച് നൽകാൻ മടിക്കുന്ന കാലത്ത് വേറിട്ട സാന്നിധ്യമായി വണ്ടൂർ ചാത്തൻകോട്ടുപുറം കുന്നുമ്മൽ ഉസ്മാൻ. 2,800 റിയാൽ നൽകി കടം വീട്ടാൻ ബാലുശേരിക്കാരൻ മുഹമ്മദിനെ അഞ്ചു വർഷത്തിലധികമായി തേടിക്കൊണ്ടിരിക്കുകയാണ് ഹോട്ടൽ വ്യവസായിയായ ഉസ്മാൻ. റിയാദിൽ ഒരു പതിറ്റാണ്ടു മുമ്പു ഉസ്മാൻ നടത്തിയിരുന്ന കൈരളി ഹോട്ടലിലെ തൊഴിലാളിയായിരുന്നു മുഹമ്മദ്. നാട്ടിലേക്കു അയയ്ക്കുന്നതിനായി മുഹമ്മദ് ഉസ്മാനെ 2,800 റിയാൽ എൽപ്പിച്ചിരുന്നു. പണം അയയ്ക്കേണ്ട വിലാസം എഴുതിയ തുണ്ടുകടലാസും മുഹമ്മദ് കൈമാറിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായുള്ള തിരിച്ചടികളിൽ പിടിച്ചുനിൽക്കാനാകാതെ കൈരളി ഹോട്ടൽ […]