അഭിമാനം വാനോളം ഉയര്‍ത്തി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ; ബൈഡനൊപ്പം ഭരണചക്രം തിരിക്കാന്‍ ഒരു മലയാളി ഉള്‍പ്പടെ 17 ഇന്ത്യന്‍ വംശജര്‍ : ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യാക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നത് അമേരിക്കന്‍ ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍ ന്യൂഡൽഹി: ഇന്ത്യയില്‍ വേരുകളുള്ള ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബൈഡന്റെ കീഴില്‍ ഒരു മലയാളി ഉള്‍പ്പടെ 17 ഇന്ത്യന്‍ വംശജരാണ് വിവിധ പദവികളില്‍ എത്തുന്നത്. ജനുവരി ഇരുപതിനാണ് ബൈഡന്റെയും ഇന്ത്യക്കാരിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞ. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യന്‍ വംശജരില്‍ 17 ഇന്ത്യന്‍ വംശജര്‍ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലെത്തുകയാണ്. നീര ഠണ്ഡന്‍ ഉള്‍പ്പെടെ 17 പേരാണ് ഉള്ളത്. ഇതില്‍ 13 പേര്‍ വനിതകളാണ്. ഇതില്‍ രണ്ടു പേര്‍ കശ്മീരില്‍ കുടുംബവേരുകളുള്ളവര്‍. ഭരണമേല്‍ക്കുന്നതിനു […]