ഇനിയൊരു വിവാഹം കഴിക്കുമെന്നോ ഇല്ലന്നോ പറയാൻ ആകില്ല ; മകൾ എപ്പഴും പറയും അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന് ; മനസ് തുറന്ന് ഉപ്പും മുളകും താരം നിഷ
സ്വന്തം ലേഖകൻ കൊച്ചി : വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നടിയായും സഹനടിയായും വർഷങ്ങൾക്ക് മുൻപ് മുതൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗാണ് ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു. ഇപ്പോഴിതാ ഉപ്പും മുളകും സീരിയലിലെ വിശേഷങ്ങളെ കുറിച്ചും തന്റെ വിവാഹത്തെകുറിച്ച് വിശേഷങ്ങൾ പങ്കുവച്ച് നിഷ രംഗത്ത് എത്തിയിരിക്കുകയാണ്. നിഷ എന്ന പേരിനേക്കാൾ നീലു എന്ന പേരിനോടാണ് പ്രേക്ഷകർ ഇഷ്ടം കാണിക്കുന്നത്. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങൾ […]