രാംചരൺ പാചകം ചെയ്യുക മാത്രമല്ല, അടുക്കള വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്യും ; അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നത് : തുറന്ന് പറച്ചിലുകളുമായി ഉപാസന
സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ കാലം സെലിബ്രിറ്റികൾ ഉൾപ്പെടെ പലരുടെയും അടുക്കൾക്ക് പാചകപരീക്ഷണകാലം കൂടിയാണ്. അടുക്കളയിലെ പരീക്ഷണ പാചകക്കാർ സെലബ്രിറ്റികളാണെങ്കിൽ ആ വാർത്ത നാടാകെ വൈറലുമാകും. ഇത്രയും കാലം അടുക്കള കാണാത്ത പല ഭർത്താക്കന്മാരും ഇപ്പോൾ അടുക്കള കൈയ്യേറിയിട്ടുമുണ്ട്. അങ്ങനെ ഭാര്യമാരെ ഞെട്ടിപ്പിക്കുന്ന കിടിലിൻ റെസിപ്പികളുമായി എത്തുന്ന ഭർത്താക്കന്മാരും ഇക്കൂട്ടത്തിലുണ്ട്. തെലുങ്ക് നടൻ രാംചരണിന്റെ പാചകപരീക്ഷണമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വിശേഷം. ലോക് ഡൗൺ കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കുകയാണ് രാംചരൺ. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല , രാംചരൺ […]