രാജ്യത്തെ സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണം ; പരീക്ഷയില്ലാതെ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്തംബർ 30നകം തന്നെ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 31 വിദ്യാർത്ഥികളാണ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിൻമേലാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം നൽകിയിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. യു.ജി.സിയുടെ നിർദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകൾ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടർന്നായിരുന്നു അവസാന വർഷ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി […]