യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ; കോളേജിൽ ഒന്നിലേറെ ഇടിമുറികളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ

സ്വന്തം ലേഖിക കൊച്ചി: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ആർടസ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറിയുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകി. ഇടിമുറികളെ കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടതായി ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ പറഞ്ഞു. ഇതുസംബന്ധിച്ച് കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാക്കൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെയാണ് സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ചത്.

കലാലയങ്ങളെ കൊലക്കളമാക്കരുത് : കെ.എസ്.സി (എം)

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളെ എസ്.എഫ്.ഐ കൊലക്കളമാക്കുകയാണെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻറ് അബേഷ് അലോഷ്യസ് ആരോപിച്ചു. കലാലയങ്ങളിൽ സർഗാത്മകത സൃഷ്ടിക്കുവാനും ഉന്നത വിജയം നേടിയെടുക്കുവാനും ശ്രമിക്കേണ്ടതിനു പകരം ചോരക്കളമാക്കുവാനുള്ള ശ്രമം അപലപനീയമാണ്. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും വിത്ത് പാകുവാനുള്ള നിലമായി കലാലയങ്ങളെ എസ്.എഫ്.ഐ മറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂനിവേഴ്സിറ്റി കോളജിൽ, പഠിക്കുവാനുള്ള സാഹചര്യം ഇല്ലാതെ നേരത്തെ ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ടി.സി വാങ്ങി പോകുകയും ചെയ്തതിന് പിന്നാലെയാണ് സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥിയെ കുത്തി പരുക്കേൽപ്പിച്ച സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. […]