‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’..! ടിനി ടോമിനെ അവഹേളിക്കുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്..! ലഹരി പരാമര്‍ശത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ഉമ തോമസ് എംഎല്‍എ
സ്വന്തം ലേഖകൻ സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തിയ ടിനി ടോമിന് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി, ടിനി ടോം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിക്കാനും, ഒറ്റതിരിഞ്ഞു ആക്രമിക്കുവാനുമുള്ള ശ്രമങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്നതെന്നും ഇത്തരത്തിൽ ഉള്ള തുറന്ന് നടത്തുന്ന പറച്ചിലുകൾക്കെതിരെ നടക്കുന്ന വ്യാപക അക്രമണത്തിന് നേതൃത്വം നൽകുന്നവരെ ഒറ്റപെടുത്തേണ്ട ചുമതല നമുക്ക് ഏവർക്കുമുണ്ടെന്നും ഉമ തോമസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ‘‘കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ […]