play-sharp-fill

ഇറാനിൽ യാത്രക്കാരുമായി പറന്ന യുക്രൈൻ വിമാനം തകർന്നു വീണു ;അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ ടെഹ്രാൻ: ഇറാനിൽ 180 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ടെഹ്രാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ഉടനെയാണ് യുക്രൈൻ വിമാനം തകർന്ന് വീണത്. ബോയിങ് 737 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ. സാങ്കേതിക തകരാർമൂലമാണ് പറന്ന് ഉയർന്ന ഉടനെ വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 180പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് […]