പൗരത്വ ഭേദഗതി നിയമ ബില്ല് കത്തിച്ചു ; തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ ; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തം

  സ്വന്തം ലേഖിക ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ബിൽ കത്തിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഡിഎംകെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയ്ദാപെട്ടിൽ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ഡിഎംകെ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല സേലത്ത് പ്രതിഷേധ പ്രകടനം നടത്തിയ 100 പേരെയും പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കരിനിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഉദയനിധി വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴ് വംശജർക്കുമെതിരാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ […]