ആദ്യ താക്കറെ മുഖ്യമന്ത്രി നാളെ

  സ്വന്തം ലേഖിക മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ശിവാജി പാർക്കിൽ വെച്ചാകും ചടങ്ങ് നടക്കുക. ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും നേരത്തെ ആക്കുകയായിരുന്നു.ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്‌നാവിസ് രാജി പ്രഖ്യാപിച്ചതോടെയാണ് ത്രികക്ഷി സർക്കാരിന് ഭരണം ലഭിച്ചത്. 20 വർഷങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രയിൽ ഒരു ശിവസേനാ നേതാവ് അധികാരത്തിൽ എത്തുന്നത്. താക്കറെ കുടുംബത്തിൽ നിന്നുള്ളൊരാൾ മുഖ്യമന്ത്രപദത്തിൽ എത്തുന്നത് ആദ്യമായാണ്. മുഖ്യമന്ത്രിയാവുക എന്നത് […]