കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരനെ കാണാതായി; പ്രദേശവാസികൾ ഒന്നടങ്കം മണിക്കൂറുകൾ നീണ്ട തിരച്ചിൽ; ഒടുവിൽ കുട്ടിയെ കണ്ടെത്തിയതിങ്ങനെ….!
സ്വന്തം ലേഖകൻ കൊല്ലം: കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കാണാതായ രണ്ട് വയസുകാരനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. പ്രദേശവാസികള്‍ ഒന്നടങ്കം തിരച്ചിൽ നടത്തിയാണ് ഒടുവിൽ കുട്ടിയെ കണ്ടെത്തിയത്.വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇടയം കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡിനിരികിലാണ് രണ്ട് വയസുകാരന്റെ വീട്.ഇതിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം […]